നിരത്ത് കീഴടക്കാനായി പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍

പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h ന് വില. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്‌സസ് ഇന്ത്യ…

By :  Editor
Update: 2018-07-21 05:57 GMT

പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h ന് വില. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്‌സസ് ഇന്ത്യ തുടങ്ങി. ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്‌സസ് ES 300h സെഡാന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. ബ്ലാക്, ചാറ്റ്, ടൊപസ് ബ്രൗണ്‍, റിച്ച് ക്രീം നിറങ്ങള്‍ അകത്തളത്തില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

പുറംമോടിയിലും അകത്തളത്തിലും ധാരാളം മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ലെക്‌സസ് സെഡാന്റെ ഒരുക്കം. ലെക്‌സസ് ES 300h ല്‍ ഒരുങ്ങുന്ന 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറിന്റെ പിന്തുണയുണ്ട്. 214 bhp കരുത്ത് കാറിന് ആകെമൊത്തം ലഭിക്കും. യൂറോ VI നിര്‍ദ്ദേശിച്ച് പാലിച്ചൊരുങ്ങുന്ന നാലാം തലമുറ ഹൈബ്രിഡ് ഡ്രൈവ് സംവിധാനം കാറില്‍ 22.37 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കും.

18 ഇഞ്ച് അലോയ് വീലുകളാണ് കാറിന് നല്‍കിയിരിക്കുന്നത്. ഡാര്‍ക്ക് ബ്രൗണാണ് ഡാഷ്‌ബോര്‍ഡിന് നിറം. ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തളത്തെ വിശേഷങ്ങള്‍. 17 സ്പീക്കറുകളുള്ള മാര്‍ക്ക് ലെവിന്‍സണ്‍ പ്യൂര്‍ പ്ലേ സംവിധാനമാണ് കാറിനുള്ളില്‍ ഒരുങ്ങുന്നത്.

Similar News