കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു, ചിറ്റൂര്‍ പുഴയില്‍ നാലുപേര്‍ കുടുങ്ങി; സാഹസിക രക്ഷാ പ്രവര്‍ത്തനം

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. നാലുപേര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. ഫയർഫോഴ്സ്…

By :  Editor
Update: 2024-07-16 03:40 GMT

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. നാലുപേര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. ഫയർഫോഴ്സ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.

വെള്ളം കുത്തിയൊഴുരിയെത്തിയതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നു. ഇതാണ് രക്ഷയായത്. വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. വയസ്സായ സ്ത്രീയും കുടുങ്ങിയവരിൽ ഉൾപ്പെട്ടിരുന്നതായി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

Tags:    

Similar News