സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്

കൊച്ചി: ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ…

;

By :  Editor
Update: 2024-07-17 00:18 GMT

കൊച്ചി: ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55,000 രൂപയിലെത്തി.

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. പുതിയ റെക്കോർഡിൽ നിന്ന് പവൻ 120 രൂപയും ഗ്രാം 15 രൂപയും മാത്രം അകലെയാണിപ്പോൾ.കഴിഞ്ഞമാസമാദ്യം പവൻ വില 52,560 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന് ഇതുവരെ കൂടിയത് 2,440 രൂപ. ഗ്രാമിന് ഒരുമാസത്തിനിടെ 305 രൂപയും ഉയർന്നു.

Tags:    

Similar News