അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചേരാനെല്ലൂര്‍ പൊലീസാണ് കെസെടുത്തിരിക്കുന്നത്. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്…

By :  Editor
Update: 2024-07-22 22:43 GMT

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചേരാനെല്ലൂര്‍ പൊലീസാണ് കെസെടുത്തിരിക്കുന്നത്.

ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് നടുറോഡില്‍ അച്ഛനെയും മകനെയും വലിച്ചിഴക്കാൻ കാരണമായത്. സംഭവത്തിൽ ഇരകളായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയും പിതാവും പരാതി കൊടുത്തെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ സംഭവം വാർത്തയായതോടെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

അക്ഷയിയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാർ യാത്രക്കാർ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിക്കുകയായിരുന്നു. പിന്നാലെ അക്ഷയ് കാറിന് കുറുകേ സ്കൂട്ടർ വെച്ച് ഇതിനെതിരെ പ്രതികരിച്ചെങ്കിലും തർക്കം രൂക്ഷമാവുകയും കാർയാത്രികർ അക്ഷയുടെ കോളറിന് കുത്തിപ്പിടിക്കുകയും നാട്ടുകാർ ചേർന്ന് പിന്തിരിപ്പിച്ച് വിടുകയുമായിരുന്നു.

എന്നാൽ ഇവരെ പിന്തുടർന്ന കാര്‍ യാത്രികൻ വീടിന് പുറത്തുണ്ടായിരുന്ന അക്ഷയിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട സഹോദരി അച്ഛന്‍ സന്തോഷിനെ കാര്യം അറിയിക്കുകയായിരുന്നു. കാര്യം തിരക്കാനായി പുറത്തേക്കിറങ്ങിയ സന്തോഷുമായി കാറിലുണ്ടായിരുന്നവര്‍ വാക്ക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവര്‍ അക്ഷയേയും അച്ഛനേയും കാർ നീങ്ങവേ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

Tags:    

Similar News