ഗാലക്സി Z ഫോൾഡ് & ഫ്ലിപ്പ് സിക്സ് ഫോണുകളുടെ ആദ്യ റീട്ടെയിൽ ലോഞ്ച് myG യിൽ നടന്നു

കോഴിക്കോട്: സാംസങിന്റെ പുതിയ Ai  ഫോൺ മോഡലുകളായ   ഗാലക്സി Z  ഫോൾഡ് സിക്സ് , ഫ്ലിപ്പ് സിക്സ് ഫോണുകളുടെ കേരളത്തിലെ ആദ്യ  റീട്ടെയിൽ ലോഞ്ച് myG…

By :  Editor
Update: 2024-07-19 01:48 GMT

കോഴിക്കോട്: സാംസങിന്റെ പുതിയ Ai ഫോൺ മോഡലുകളായ ഗാലക്സി Z ഫോൾഡ് സിക്സ് , ഫ്ലിപ്പ് സിക്സ് ഫോണുകളുടെ കേരളത്തിലെ ആദ്യ റീട്ടെയിൽ ലോഞ്ച് myG യിൽ നടന്നു. സാംസങ് ഇന്ത്യ ഇലക് ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡൻറ് രാജു ആൻ്റണി പുല്ലൻ, സാംസങ് റീജിയണൽ എക്സ്പാക്റ്റ് ജുങ്സിക് ബോബി യൂ, myG ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ ഷാജി എന്നിവർ ചേർന്നാണ് ലോഞ്ച് നിർവ്വഹിച്ചത്.കോഴിക്കോട് പൊറ്റമ്മൽ myG FUTURE ഷോറൂമിൽ നടന്ന ചടങ്ങിൽ സാംസങ് റീജിയണൽ സെയിൽസ് മാനേജർ ബാലാജി ആർ. പങ്കെടുത്തു

ഗ്യാലക്‌സി Z ഫോള്‍ഡ് 6ന് 7.6 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് ഡിസ്‌പ്ലെയാണുള്ളത്. പുറത്തെ സ്ക്രീനിന്‍റെ വലിപ്പം 6.3 ഇ‌ഞ്ച്. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ 12 GB റാമിന്‍റെതാണ്. മൂന്ന് ട്രിപ്പിള്‍ റീയര്‍ ക്യാമറ വരുന്ന ഫോണില്‍ 12 MPയുടെ അള്‍ട്രാ-വൈഡ് സെന്‍സര്‍, 50 MP വൈഡ് ആംഗിള്‍ സെന്‍സര്‍, 10 MP ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. 10 MP യുടെ സെല്‍ഫീ ക്യാമറയും 4 MP യുടെ അണ്ടര്‍ ഡിസ്‌പ്ലെ ഷൂട്ടറുമാണ് മറ്റ് പ്രത്യേകതകള്‍.

ഗ്യാലക്‌സി സെഡ് ഫ്ലിപ് 6ന് 6.7 ഇഞ്ച് ഡൈനമിക് അമോല്‍ഡ് 2X ഡിസ്‌പ്ലെയാണ് വരുന്നത്. 187 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ഈ ഫോണും 12 GB റാമോടെയാണ് വിപണിയില്‍ വന്നിട്ടുള്ളത്. 256, 512 GB സ്റ്റോറേജ് ഓപ്‌‌ഷനുകളുണ്ട്. ഡുവല്‍ ക്യാമറ സിസ്റ്റത്തില്‍ വരുന്ന ഫോണില്‍ 12 MP അള്‍ട്രാ വൈഡ് സെന്‍സറും 50 MP വൈഡ് ആംഗിള്‍ സെന്‍സറുമാണുള്ളത്. 4,400 mAh ബാറ്ററിയിലുള്ള ഈ ഫോണുകളിൽ 25 വാട്ട്സ് വയേര്‍സ് ഫാസ്റ്റ് ചാര്‍ജറാണുള്ളത്.

ഇഷ്ടമുള്ള ഭാഷയിൽ ഡ്യുവൽ സ്‌ക്രീൻ മോഡിൽ മുഖാമുഖം ആശയവിനിമയം നടത്താനുള്ള സൗകര്യം
മറ്റ് സാഹചര്യങ്ങളിൽ ലിസണിംഗ് മോഡ് ഓപ്‌ഷൻ, പരിമിതമായ കീ വേർഡുകളിൽ ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, കമെന്റ്സ് എന്നിവ കമ്പോസ് ചെയ്യാനുള്ള കമ്പോസർ, വരക്കുന്ന സ്‌കെച്ചുകൾ മികച്ച Ai ഇമേജുകൾ ആക്കാനുള്ള ഓപ്‌ഷൻ, പിഡിഎഫ് ഉള്ളടക്കത്തിൻ്റെയും തൽക്ഷണ വിവർത്തനം, ലോകോത്തര ഗെയിമിങ് എക്‌സ്‌പീരിയൻസ്, സ്ലിം & ലൈറ്റ് വെയിറ്റ് ഡിസൈൻ, വിശാലമായ കവർ ഡിസ്‌പ്ലേ, പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണം, സ്മാർട്ട് വാച്ച്, ബഡ്‌സ് എന്നിവയിൽ മികച്ച കണക്റ്റിവിറ്റി അടക്കം AI- പവർ ചെയ്യുന്ന മറ്റ് ഫീച്ചറുകളും ടൂളുകളും മുൻ മോഡലുകളിൽ ഉള്ളത് പോലെ ഇതിലും ലഭ്യമാണ്.

ഗാലക്സി Z ഫോൾഡ് & ഫ്ലിപ്പ് സിക്സ് ഫോണുകൾ ഇപ്പോൾ എല്ലാ myG, myG FUTURE ഷോറൂമുകളിലും ലഭ്യമാണ്. പലിശ രഹിത EMI ഉൾപ്പെടെ ആകർഷകമായ ഓഫറുകളിൽ വാങ്ങാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9249 001 001

Tags:    

Similar News