കുടുംബശ്രീ 'ട്രഷർ ഹണ്ട്' മത്സരം; കുഴിച്ചിട്ടത് ജീരകമിഠായി, കണ്ടെത്തിയത് മദ്യം

കാസർകോട്: കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായി. പുങ്ങംചാലിൽ നടന്ന പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തിൽ അരലിറ്റർ മദ്യം അടങ്ങിയ…

By :  Editor
Update: 2024-07-24 23:42 GMT

കാസർകോട്: കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായി. പുങ്ങംചാലിൽ നടന്ന പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തിൽ അരലിറ്റർ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലിൽ കുഴിച്ചിടുകയായിരുന്നു. നിധി തേടൽ മത്സരത്തിൽ പങ്കെടുത്തവർ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ പരിപാടിയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായിരിക്കുകയാണ്. അതേസമയം കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെകെ തങ്കച്ചനും പറഞ്ഞു.തങ്ങൾ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി പറഞ്ഞു.

Tags:    

Similar News