ശക്തമായ മഴ: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രത നിര്‍ദേശം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനലരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലെ ജലനിരപ്പ് 773.50 മീറ്ററില്‍…

By :  Editor
Update: 2024-07-28 09:52 GMT

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനലരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലെ ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ആര്‍.ഡി. മേഘശ്രീ അറിയിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്.

ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്

Tags:    

Similar News