പാലക്കാട് അമ്മയും മകനും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു. വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ്…

By :  Editor
Update: 2024-07-29 01:34 GMT

പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു.

വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകന്‍ ഗുരുവായൂരപ്പന്റെ മൃതദേഹം കണ്ടത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. ഗുരുവായൂരപ്പന്‍ അവിവാഹിതനാണ്. മരണകാരണം ഉറപ്പുവരുത്തുന്നതിനായി രണ്ടു മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News