വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി…

;

By :  Editor
Update: 2024-07-29 19:42 GMT

തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 206/2024) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ആകെ ഒരു ഒഴിവാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളം ലഭിക്കും. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും, സാക്ഷരരുമായ പുരുഷന്‍മാരായിരിക്കണം അപേക്ഷകർ.
വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗ ആദിവാസികളില്‍ നിന്ന് നേരിട്ട് നടത്തുന്ന നിയമനമാണിത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോറസ്റ്റ് സ്‌കൂളിലോ/ ട്രെയിനിങ് സെന്ററിലോ മൂന്ന് മാസത്തെ പരിശീലനം നൽകും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14 ആണ്. https://thulasi.psc.kerala.gov.in/thulasi/index.php സന്ദർശിക്കുക.
Tags:    

Similar News