താനൂര്‍ പുറംകടലില്‍ മത്സ്യത്തൊഴിലാളികള്‍ അജ്ഞാതമൃതദേഹം കണ്ടെത്തി
താനൂര്‍ (മലപ്പുറം): പുറംകടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താനൂര്‍ ഹാര്‍ബറില്‍നിന്ന് തെക്ക് ഉണ്ണിയാല്‍ ഭാഗത്ത് പുറംകടലിലാണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച…
;താനൂര്‍ (മലപ്പുറം): പുറംകടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താനൂര്‍ ഹാര്‍ബറില്‍നിന്ന് തെക്ക് ഉണ്ണിയാല്‍ ഭാഗത്ത് പുറംകടലിലാണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ താനൂര്‍ ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 'ഖൈറാത്ത്' വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബറിലെത്തിച്ചു.
വിവരമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസും താനൂര്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹത്തിലുള്ളത് മത്സ്യത്തൊഴിലാളികള്‍ ധരിക്കുന്നരീതിയിലുള്ള വസ്ത്രമാണെന്ന് പോലീസ് പറഞ്ഞു. തുടര്‍നടപടികള്‍ക്കായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോസ്റ്റല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.