കെജ്‌രിവാളിന് തിരിച്ചടി; മദ്യനയക്കേസിലെ സി.ബി.ഐ. അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. സി.ബി.ഐ. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി…
By : Editor
Update: 2024-08-05 04:17 GMT
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. സി.ബി.ഐ. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി കെജ്‌രിവാളിന് നിര്‍ദേശം നല്‍കി.
മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്ന വാദം ഉയര്‍ത്തിയായിരുന്നു അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ജാമ്യം ലഭിക്കുന്നപക്ഷം കെജ്‌രിവാള്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞിരുന്നു.
സി.ബി.ഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജ്‌രിവാളിന്റെ ജയില്‍വാസം നീളും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവേ ജൂണ്‍ 26-നാണ് സി.ബി.ഐ. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.