വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; നാളെ പരിഗണിക്കും

കൊച്ചി: വയനാട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ…

By :  Editor
Update: 2024-08-08 05:33 GMT

കൊച്ചി: വയനാട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎം ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കും.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം.ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

Tags:    

Similar News