വയനാട് ഉരുള്‍പൊട്ടല്‍; അവശ്യവസ്തുക്കളുടെ ശേഖരണം നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്…

By :  Editor
Update: 2024-08-08 06:02 GMT

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.

കലക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.

ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു.

സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാല്‍ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതല്‍ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.

Tags:    

Similar News