വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി. ഷുക്കൂറിന്റെ ഹരജി തള്ളി, ഹരജിക്കാരന് 25,000 രൂപ കോടതി പിഴ

കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. സിനിമ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി. ഷുക്കൂർ ആണ് ഹരജി സമർപ്പിച്ചത്. ഹരജിക്കാരന് 25,000…

By :  Editor
Update: 2024-08-09 04:29 GMT

കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. സിനിമ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി. ഷുക്കൂർ ആണ് ഹരജി സമർപ്പിച്ചത്. ഹരജിക്കാരന് 25,000 രൂപ കോടതി പിഴയും ചുമത്തി. പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും കോടതി നിർദേശിച്ചു.

ഹരജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും ബോധ്യപ്പെടുത്തി. വയനാട് ഉരുൾ ​പൊട്ടൽ ദുരന്തത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസവും പൂർണമായും സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് ഷുക്കൂർ ഹൈകോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ട് ശേഖരണവും വിനിയോഗവും നിരീക്ഷിക്കാൻ ഒരു സംവിധാനവുമില്ലെന്നാണ് ഹരജിയിൽ പറയുന്നത്.

Tags:    

Similar News