മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

മലപ്പുറം : കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ…

By :  Editor
Update: 2024-08-11 06:33 GMT

മലപ്പുറം : കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഓഗസ്റ്റ് 14 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Tags:    

Similar News