ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത പരിഗണിക്കും‐ മന്ത്രി കടകംപള്ളി

ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി…

By :  Editor
Update: 2018-07-24 23:56 GMT

ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃഷിയിൽ താൽപര്യമുള്ള സഞ്ചാരികളെ ആകർഷിക്കാനും ജനങ്ങൾക്ക് ഗുണകരമാകുംവിധം മൂന്നാറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയണം.വട്ടവട കൊട്ടക്കൊമ്പൂരിൽനിന്ന‌് ഏഴു കിലോമീറ്റർ സഞ്ചാര യോഗ്യമായ റോഡ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ദൂരത്തിൽ കൊടൈക്കനാലിൽ എത്താൻ കഴിയും. മൂന്നാറിൽ നിന്നും വട്ടവടയിലൂടെ കൊടൈക്കനാൽ വരെയുള്ള ടൂറിസം സർക്യൂട്ട‌് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷിയിടങ്ങളിലും മന്ത്രി സന്ദർശിച്ചു. എസ് രാജേന്ദ്രൻ എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Similar News