വില ഒരു പ്രശ്‌നമേയല്ല അപ്പാച്ചെക്ക്
വില കൂട്ടിയിട്ടും ഡെലിവറി താമസിക്കുന്നതൊന്നും പ്രശ്‌നമല്ല, ടിവിഎസ് അപാച്ചെ RR310 ന് ആവശ്യക്കാര്‍ കൂടി കൊണ്ടെയിരിക്കുകയാണ്. മാര്‍ച്ച് മാസം 983 അപാച്ചെ RR310 കളെയാണ് ടിവിഎസ് വിറ്റത്.…
വില കൂട്ടിയിട്ടും ഡെലിവറി താമസിക്കുന്നതൊന്നും പ്രശ്‌നമല്ല, ടിവിഎസ് അപാച്ചെ RR310 ന് ആവശ്യക്കാര്‍ കൂടി കൊണ്ടെയിരിക്കുകയാണ്. മാര്‍ച്ച് മാസം 983 അപാച്ചെ RR310 കളെയാണ് ടിവിഎസ് വിറ്റത്. അതേസമയം RC390, ഡ്യൂക്ക് 390 ബൈക്കുകളുടെ കണക്കു ഒന്നിച്ചെടുത്തപ്പോഴും കെടിഎമ്മിന്റെ വില്‍പന 716 യൂണിറ്റ് മാത്രമാണ്. ഡിസംബറില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് കെടിഎം ബൈക്കുകളെ ടിവിഎസ് അപാച്ചെ RR 310 വില്‍പനയില്‍ പിന്നിലാക്കിയത്.
നിലവില്‍ കേവലം 13,000 രൂപയുടെ വ്യത്യാസം മാത്രമാണ് ഫ്‌ളാഗ്ഷിപ്പ് അപാച്ചെ ബൈക്കിന് കരുത്തന്‍ കെടിഎം ഞഇ390 യുമായുള്ളത്. ഡീലര്‍മാരെ ആശ്രയിച്ചു നാലു മാസം വരെയാണ് ടിവിഎസ് ബൈക്കിനായുള്ള കാത്തിരിപ്പ്.ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. ഇതു കണക്കിലെടുത്ത് ഞഞ310 ന്റെ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.
313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസിന്റെ ഫഌഗ്ഷിപ്പ് ബൈക്കില്‍. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം നല്‍കാനാകും.