Kylaq | സ്കോഡയുടെ പുതിയ SUVക്ക് 'പേരാക്കി'യത് കാസർഗോഡ് സ്വദേശി; സമ്മാനം ആദ്യവാഹനമെന്ന് കമ്പനി

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദാണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്

Update: 2024-08-23 13:27 GMT

സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.

2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്. താന്‍ പേരിട്ട വാഹനത്തിന്റെ ആദ്യ യൂണിറ്റാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയെന്നതാണ് പ്രധാന ആകര്‍ഷണം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. ഖുര്‍ആന്‍ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്.


Tags:    

Similar News