ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് ‘പണി’ കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ
ആദര്‍ശ് സൈബര്‍ കൊങ്ങി, നിഷ്കളങ്കനല്ല''; ജോജുവിന് പിന്തുണയുമായി അഖില്‍ മാരാര്‍
ജോജു ജോർജിന്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖിൽ മാരാർ. ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നൽകണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ആദർശ് എന്നും കരുതികൂട്ടിയുള്ള പണിയിൽ വീണ് പോയതാണ് ജോജുവെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
തന്റെ അഭിപ്രായം ആദർശ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അരിശം തീരാതെ, റീച്ച് കിട്ടനായി സിനിമാ ഗ്രൂപ്പുകളിൽ ഉൾപ്പടെ പോസ്റ്റ് ചെയ്തു. പലർക്കും കമൻ്റിൽ സിനിമാ മോശമാണെന്ന സന്ദേശം നൽകുന്നു. റേപ്പ് സീൻ പങ്കുവച്ചത് ശരിയല്ലെന്നും സമൂഹത്തിൽ അത് സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ്യാകുലതകളുമാണ് അയാൾ പങ്കുവച്ചിരിക്കുന്നത്.
സിനിമയാണെന്നും സിനിമയ്‌ക്ക് പ്രത്യേകിച്ച് സമൂഹത്തിൽ യാതൊരു ചലനങ്ങളുമുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് എല്ലാവരും. കാണും, ആസ്വദിക്കും, കളയും. സിനിമ നമ്മളെ സ്വാധീനിക്കുമെന്ന് ഉണ്ടായിരുന്നെങ്കിൽ സദയം സിനിമയിലെ സത്യനാഥൻ ചെയ്ത് പോലെ വേശ്യവൃത്തിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായി അവരെ കൊല്ലുന്നത് പോലെ ചെയ്യില്ലായിരുന്നോയെന്നും അഖിൽ മരാർ ചോദിച്ചു.
ആദർശിന് ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ സിനിമയെ കുറിച്ച് എഴുതിയിട്ടുണ്ട്. ‘ചുരുളി’ തെറി പറയാൻ മാത്രം വേണ്ടി നിർമിച്ചതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും ചിത്രം ആവശ്യപ്പെടുന്നത് എന്താണോ അതാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആദർശിന്റെ റിവ്യൂവിലുള്ളത്. എന്നാൽ ഒടിടി വഴി ഉൾപ്പടെ ചുരുളി വളരെ വേഗതത്തിൽ എല്ലാവരിലേക്കും എത്തും. സിനിമയിലെ പദപ്രയോഗങ്ങൾ അനുകരിക്കാൻ കുട്ടികൾക്ക് തോന്നില്ലേയെന്നും അഖിൽ മരാർ ചോദിച്ചു.
ഇതിനൊപ്പം തന്നെ മാളികപ്പുറമെന്ന സിനിമ കുട്ടികൾ ഒരിക്കലും കാണരുതെന്നും ആദർശ് പറയുന്നുണ്ട്. ‘എ സർട്ടിഫിക്കറ്റ്’ നൽകേണ്ട ചിത്രമായിരുന്നു മാളികപ്പുറം. എന്താണ് സിനിമാ ആസ്വാദനമെന്നത് മനസിലാകുന്നില്ലെന്നു അഖിൽ മാരാർ പറഞ്ഞു. വയനാട്ടിൽ സഹായത്തിനായി ചെന്ന മോഹൻലാലിനെയും സൈന്യത്തെയും ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് ആദർശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അതുകൂടി കണ്ടതോടെ മാനസികാവസ്ഥയിൽ ജീവിക്കുന്നയാളാണെന്ന് മനസിലായി- അഖിൽ മാരാർ പറഞ്ഞു.
റേപ്പ് രംഗം ചിത്രീകരിക്കേണ്ടത് എങ്ങനെയാണെന്ന് ജോജുവിന് അറിയില്ലെന്നാണ് ആദർശ് പറയുന്നത്. ജോജുവിന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്നവരെ ചിത്രത്തിൽ കൊല്ലുന്നു. ആ രംഗം വളരെ ആശ്വാസം തോന്നിച്ചുവെന്നും പറയുന്നുണ്ട്. വെറുപ്പ് അനുഭവപ്പെടുന്ന കഥാപാത്രങ്ങളെ കൊന്നുകളഞ്ഞപ്പോൾ മാനസികമായി സന്തോഷം നൽകിയെന്ന് പറയുമ്പോൾ ഇവന്റെ മനോനില വളരെ വ്യക്തമാണ്. ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ കാണിക്കേണ്ടതാണെന്നും അഖിൽ മരാർ പറഞ്ഞു. സിനിമയെ ബോധപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം കൃമികീടങ്ങളെ എല്ലാവരും ബോധപൂർവം തിരിച്ചറിയണമെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.
കേവലമൊരു വിദ്യാർത്ഥി സിനിമ കണ്ട് റിവ്യു പങ്കുവെച്ചെന്നാണ് കരുതുന്നതെങ്കിൽ നൂറ് ശതമാനവും തെറ്റാണെന്ന് പറഞ്ഞാണ് അഖിൽ മാരാർ വീഡിയോ ആരംഭിക്കുന്നത്. അത്ര നിഷ്കളങ്കനായ വ്യക്തിയല്ല ഈ ആദർശ്. ഇയാൾ മുൻപ് മാദ്ധ്യമപ്രവർത്തകനായിരുന്നുവെന്നും കെപിസിസിയുടെ വാർ റൂം മെമ്പറായിരുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കോൺഗ്രസിന് വേണ്ടി വാതോാരതെ സംസാരിക്കുന്ന, എന്നാൽ പാർട്ടിക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്ത ഒരാളാണ് ആദർശെന്നും അഖിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയും ജോജു ജോർജും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജോജു അന്ന് പ്രതികരിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ അയാളുടെ വാഹനം അടിച്ചു പൊട്ടിച്ചു, അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി, കുടുംബത്തെ സൈബറിടത്തിൽ ആക്രമിച്ചു, 18 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു ജോജു. ഒരു പക്ഷേ അന്ന് അതിന് ചുക്കാൻ പിടിച്ചവരിലൊരാളാകാം ആദർശെന്നും അഖിൽ മാരാർ വീഡിയോയിലൂടെ പറഞ്ഞു.