ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി മരിച്ചു

Update: 2024-08-24 04:57 GMT

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി മരിച്ചു. അസമിലെ നാഗോൺ ജില്ലയിലെ ധിംഗിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

വെള്ളിയാഴ്ച അറസ്റ്റിലായ പ്രതിയെ പുലർച്ചെ 3.30 ഓടെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു പോലീസ്. ഇതിനിടെ, പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി കുളത്തിൽ ചാടുകയായിരുന്നു.

ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചുവെങ്കിലും ഏകദേശം രണ്ട് മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Tags:    

Similar News