ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ ജൂനിയര്‍ കമ്മീഷന്‍ന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിള്‍സ് സംഘവുമെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയില്‍ തിരച്ചിലിനിടെ രാവിലെ ഒന്‍പതോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.