വിജയ്‌യുടെ ‘മാസ് എൻട്രി’: വിക്രവാണ്ടിയിൽ ടിവികെ സമ്മേളനം തുടങ്ങി: വൻ തിരക്ക്
വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടക്കം
വിക്രവാണ്ടി: ആവേശത്തിരയില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കിടയിലേയ്ക്ക് സിനിമാ സ്റ്റൈലിൽ വിജയ് എത്തി. വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടക്കം.
സിനിമാസെറ്റിനെ അനുസ്മരിപ്പിക്കുന്ന സമ്മേളനവേദിയിലേയ്ക്ക് ആയിരക്കണക്കിന് അനുയായികളാണ് എത്തിച്ചേർന്നത്. സിനിമാ സ്റ്റൈലിൽ മാസ് എന്‍ട്രിയായിരുന്നു വിജയിയുടേത്. പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കലാണ് ഇന്നത്തെ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്.ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കര്‍ സ്ഥലത്താണ് സമ്മേളന നഗരി. തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമായ സെയ്ന്റ് ജോര്‍ജ് കോട്ടയുടെ മാതൃകയിലാണ് വേദിയൊരുക്കിയത്.
അഞ്ചുലക്ഷം പേര്‍ പരിപാടിയില്‍ എത്തുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. അരലക്ഷം പേര്‍ക്ക് കസേര ഒരുക്കിയിട്ടുണ്ട്. സമ്മേളനനഗരിയുടെ ഒരുവ ശത്ത് 50 അടിയിലേറെ ഉയര ത്തില്‍ വിജയ്യുടെ കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ലുനാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരുടെ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന എല്ലാവര്‍ക്കും അരലിറ്റര്‍ വെള്ളം, ബിസ്‌ക്കറ്റ്, മിക്ചര്‍ എന്നിവ അടങ്ങുന്ന ലഘുഭക്ഷണക്കിറ്റ് നല്‍കുന്നുണ്ട്. ഇതിനായി ആറുലക്ഷത്തോളം കിറ്റുകളാണ് തയ്യാറാക്കിയത്.
പുതിയ പാര്‍ട്ടി രൂപവത്കരി ച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് പ്രഖ്യാപിച്ചത് ഫെബ്രു വരിയിലായിരുന്നു. ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. സെപ്റ്റംബറില്‍ സമ്മേള നം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അനുമതി ലഭി ക്കാന്‍ വൈകിയതിനാല്‍ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.