വെടിക്കെട്ടിന് നിരോധനം ഉണ്ടായിട്ടും കാര്യമില്ല; ദീപാവലിക്ക് മുമ്പേ ഡല്‍ഹിയിലെ വായു നിലവാരം അപകടകരമായ നിലയില്‍

Update: 2024-10-28 02:16 GMT

ന്യൂഡല്‍ഹി: ദീപാവലി വാരം ആരംഭിക്കുമ്പോള്‍ ഡല്‍ഹിയിലെ വായു നിലവാരം കൂടുതല്‍ മോശമാകുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം മുന്‍ ദിവസത്തേക്കാള്‍ മികച്ചതായിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യത്തിന് അപകടകരമായ ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെയാണുള്ളത്.

തലസ്ഥാനം 24 മണിക്കൂര്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) പ്രകാരം രാവിലെ 6 മണിക്ക് 264 ആണ് രേഖപ്പെടുത്തിയത്. ഇത് ഇന്നലത്തെ എക്യുഐയേക്കാള്‍ 90 പോയിന്റ് കുറഞ്ഞെങ്കിലും ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് IQair വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ദേശീയ തലസ്ഥാന മേഖലയിലുടനീളം ദീപാവലി ആഘോഷങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിനാല്‍ AQI കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്ന് അദികൃതരും വ്യക്തമാക്കുന്നു. ദേശീയ തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ‘കടുത്ത’ മലിനീകരണ തോതാണ് രേഖപ്പെടുത്തിയത്. അതേസമയം, ഡല്‍ഹിയിലെ 24 മണിക്കൂര്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ശനിയാഴ്ച 255ല്‍ നിന്ന് 4 മണിക്ക് 355 ആയി രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) കണക്കുകള്‍ വ്യക്തമാക്കുന്നു.

നഗരത്തിലെ 40 നിരീക്ഷണ സ്റ്റേഷനുകളില്‍ 37 എണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ സിപിസിബി പങ്കുവെച്ചിരുന്നു. ഈ വിവരങ്ങള്‍ പ്രകാരം ബവാന, ബുരാരി, ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ ‘ഗുരുതര’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News