യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്തു
By : Evening Kerala
Update: 2024-10-31 17:40 GMT
യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ സഭയെ ചേർത്തുപിടിച്ച അധ്യക്ഷനാണ്. 2 പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു.
ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണു കാതോലിക്കാ ബാവാ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ വിശ്വാസികളെ നയിച്ചു. ജീവിതംകൊണ്ടും ആശയംകൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണു കാതോലിക്കാ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്കു നഷ്ടമാകുന്നത്.