ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ
ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്
Update: 2024-09-05 04:41 GMT
തൊടുപുഴ: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിലെ ഉടമ ഷിജാസിൽ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാൻ ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.
ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.