ഓണം ബംബർ: ഒന്നാം സമ്മാനമടിച്ച TG 434222 നമ്പർ വയനാട്ടിൽ വിറ്റത് ഒരു മാസം മുൻപെന്ന് ഏജന്റ്: ഭാഗ്യവാന് ലഭിക്കുക 12.8 കോടി; ഓണം ബമ്പര്‍ അറിയേണ്ടതെല്ലാം

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

Update: 2024-10-09 11:00 GMT

തിരുവനന്തപുരം: തിരുവോണം ബംപര്‍ സമ്മാനമാടിച്ച TG 434222 വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴിയാണ് വിറ്റത് . അതിർത്തി ജില്ലയായതിനാൽ ആരാണ് വാങ്ങിയതെന്ന് വ്യക്തമാകാൻ പ്രയാസമാണെന്നും ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്.

രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍

TD 281025

TJ 123040

TJ 201260

TB 749816

TH 111240

TH 612456

TH 378331

TE 349095

TD 519261

TH 714520

TK 124175

TJ 317658

TA 507676

TH 346533

TE 488812

TJ 432135

TE 815670

TB 220261

TJ 676984

TE 340072

കേരളത്തിൽ വന്നിട്ട് 15 വർഷമായെന്ന് നാഗരാജ് പറഞ്ഞു. ‘‘ഇതുവരെ 75 ലക്ഷത്തിന്റെ സമ്മാനം വരെ ഈ ഏജൻസി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. ഇപ്പോൾ ഒന്നും പറയാൻ പറ്റുന്നില്ല. അത്രയ്ക്കും സന്തോഷമാണ്. 10 വർഷം പല കടകളിൽ ലോട്ടറി എടുത്തുകൊടുക്കാൻ നിന്നിരുന്നു. സ്വന്തമായി ഏജൻസി തുടങ്ങിയത് അഞ്ച് വർഷം മുൻപാണ്’’ – നാഗരാജ് മാധ്യമങ്ങളോടു പ്രതികരിച്ചു.

25 കോടിയുടെ നികുതിയും കമ്മിഷനും ഇപ്രകാരം

തിരുവോണം ബമ്പർ ഒന്നാം – 25 കോടിഏജൻസി കമ്മീഷൻ 10 ശതമാനം -2.5 കോടിസമ്മാന നികുതി 30 ശതമാനം- 6.75 കോടിഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് -15. 75 കോടിനികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം – 2.49 കോടിആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം – 36.9 ല​ക്ഷംഅക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി -2.85 കോടിഎല്ലാ നികുതിയും കഴിഞ്ഞ് സമ്മാനർഹന് ലഭിക്കുന്നത് 12.8 കോടി ( 12,88,26,000 രൂപ)

ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നയാളുടെ കയ്യിൽ കിട്ടുന്നത്

10 ശതമാനമാണ് കമ്മിഷനായി ഏജൻ്റിന് ലഭിക്കുക. അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപയിൽ 30 ശതമാനം ടിഡിഎസ് പിടിക്കും. അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയിൽനിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59.1 ലക്ഷം രൂപ (59,11,200 രൂപ) ജേതാവിന് ലഭിക്കും.

Tags:    

Similar News