മലബാർ ഒരു ജില്ല! കോഴിക്കോടും മലപ്പുറവും വിഭജിക്കണം; തീവ്ര മതസംഘടനകൾക്ക് സമാനമായ നയങ്ങളും ആവശ്യങ്ങളുമായി അൻവറിന്റെ പുതിയ പാർട്ടി - നയം

Update: 2024-10-06 15:21 GMT

മലപ്പുറം: പി.വി അൻവറിന്റെ പുതിയ രാഷ്‌ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (DMK) നയങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജനസംഖ്യ കൂടുതലായതിനാൽ ജില്ല വിഭജിക്കണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നയ പ്രഖ്യാപനത്തിലുള്ളത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ ഉന്നയിക്കുന്ന അതേ ആവശ്യമാണ് അൻവറിന്റെ കൂട്ടായ്മയും മുന്നോട്ടുവയ്‌ക്കുന്നതെന്ന് ശ്രദ്ധേയമാണ്. DMK കൂട്ടായ്മയുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമാണ് നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.

കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളികളോടെയാണു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്‍വറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അന്‍വറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടില്‍നിന്നും തിരിക്കവേ പി.വി.അന്‍വര്‍ ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം'' അന്‍വര്‍ വിശദീകരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവര്‍ത്തകര്‍ അന്‍വറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വഴിക്കടവില്‍ അന്‍വര്‍ അനുകൂലികള്‍ സ്വീകരണമൊരുക്കിയിരുന്നു.

Tags:    

Similar News