അം​ഗൻവാടി ടീച്ചർക്ക് തോന്നിയ സംശയം; കോഴിക്കോട് മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2024-08-29 16:21 GMT

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്.

പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അം​ഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.  ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags:    

Similar News