ജാസ്മിന്‍ പങ്കുവെച്ച ചിത്രത്തിലുള്ളത് ഹാര്‍ദിക്കിന്റെ കൈയോ? ഗ്രീസില്‍ ഒരുമിച്ചെന്ന് അഭ്യൂഹം

‘മുംബൈ ഇന്ത്യൻസ് പതാകയുമായി ജാസ്മിൻ, കയ്യിൽ പാണ്ഡ്യയുടെ അതേ ടാറ്റൂ..’: ‘വ‍ഞ്ചന’ ആരോപിച്ച് വ്യാപക പ്രചാരണം;

By :  Admin
Update: 2024-08-17 05:55 GMT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബ്രിട്ടിഷ് ഗായിക ജാസ്മിൻ വാലിയയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, സെർബിയൻ മോഡലും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള പാണ്ഡ്യയുടെ വിവാഹ ബന്ധം തകരാൻ കാരണവും ഈ ബന്ധമാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ചിത്രങ്ങൾ ഉൾപ്പെടെയുള്ള ‘തെളിവുകൾ’ സഹിതമാണ് ഇത്തരമൊരു പ്രചാരണം വ്യാപകമാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും കഴിഞ്ഞ ജൂലായിലാണ് പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച് സാമൂഹിക മാധ്യമ പോസ്റ്റിട്ടത്. ഇരുവര്‍ക്കും അഗസ്ത്യ എന്നു പേരുള്ള നാല് വയസ്സുള്ള മകനുണ്ട്. ഹാര്‍ദിക്കുമായി പിരിഞ്ഞതിനു പിന്നാലെ നടാഷ മകനെയും കൂട്ടി സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടങ്ങി. അതേസമയം ഹാര്‍ദിക് ലണ്ടനിലും മറ്റുമൊക്കെയായിട്ടായിരുന്നു ഒഴിവുസമയം ചെലവഴിച്ചത്. ഇരുവരും അകന്നു കഴിയുന്നതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കവേയാണ് ഹാര്‍ദിക് ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി നിറംമങ്ങിയ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. ക്യാപ്റ്റന്‍സിയെച്ചൊല്ലിയുള്ള പടലപ്പിണക്കങ്ങളും ഇക്കാലത്തുണ്ടായി. എന്നാല്‍ ടി20 ലോകകപ്പ് ഫൈനലില്‍ ഹാര്‍ദിക് നിര്‍ണായകമായ പ്രകടനം നടത്തുകയും ഇന്ത്യ കിരീടം നേടുകയും ചെയ്തു.

ഇപ്പോള്‍ ഹാര്‍ദിക്കിനെ ചുറ്റിപ്പറ്റി മറ്റൊരു വാര്‍ത്ത പ്രചരിക്കുന്നു. ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയുമായി ഹാര്‍ദിക് ഡേറ്റിങ്ങിലാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് ഉപോല്‍ബലകമായതാവട്ടെ, ജാസ്മിന്റേതായി പുറത്തുവന്ന ഒരു ചിത്രമാണ്. ബിക്കിനി ധരിച്ച് വിശ്രമിക്കുന്ന ജാസ്മിന്റെ ഒരു സെല്‍ഫിച്ചിത്രം പുറത്തുവന്നു. തൊട്ടപ്പുറത്തായി കിടക്കുന്ന ഒരാളുടെ കൈകളുടെ നേരിയ ഭാഗവും സെല്‍ഫിയില്‍ പതിഞ്ഞിട്ടുണ്ട്. ടാറ്റൂ കുത്തിയ കൈകളാണിത്. ഹാര്‍ദിക്കിന്റെ കൈകളിലെ ടാറ്റൂവിനോടുള്ള ഇതിന്റെ സാമ്യത ചൂണ്ടിക്കാണിച്ച്, ഹാര്‍ദിക്കാണ് കൂടെയുള്ളതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കൈകള്‍ ഹാര്‍ദിക്കിന്റേതാണോ എന്നതില്‍ ഉറപ്പില്ല.

ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് മറ്റു ചില ചിത്രങ്ങളും കാരണമായിട്ടുണ്ട്. ഗ്രീസിലെ ഒരു സ്വിമ്മിങ് പൂളിന്റെ അടുത്തുനിന്നുള്ള ഒരു ചിത്രം ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നീല നിറത്തിലുള്ള ബിക്കിനിയും നീല നിറത്തില്‍ തന്നെയുള്ള മേല്‍വസ്ത്രവും ധരിച്ചായിരുന്നു ജാസ്മിന്റെ പൂളിനു മുന്‍പിലുള്ള നില്‍പ്പ്. പിന്നാലെത്തന്നെ അതേ പൂളിനു ചുറ്റും നടക്കുന്ന സ്വന്തം വീഡിയോ ഹാര്‍ദിക്കും പങ്കുവെച്ചു. ഇതോടെ ഇരുവരും ഗ്രീസില്‍ ഒരുമിച്ചുണ്ടെന്ന തോതില്‍ പ്രചാരണങ്ങളുണ്ടായി. ഹാര്‍ദിക് പങ്കുവെച്ച വീഡിയോക്ക് ജാസ്മിന്‍ ലൈക്ക് ചെയ്യുകകൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് എരിവുകൂടി. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ മറ്റു ചില ചിത്രങ്ങള്‍ക്ക് പരസ്പരം ലൈക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പരസ്പരം ഫോളോ ചെയ്യുകയും ചെയ്യുന്നു.

ഐ.പി.എല്‍. കഴിഞ്ഞതിനു പിന്നാലെ ലണ്ടനിലായിരുന്നു ഹാര്‍ദിക് ചെലവഴിച്ചിരുന്നത്. അവിടെ ഒരു പരിപാടിയില്‍ ഹാര്‍ദിക്കിനെയും ജാസ്മിനെയും ഒരുമിച്ചു കണ്ടിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൂടാതെ ഇന്ത്യ ഈയിടെ ശ്രീലങ്കന്‍ പര്യടനം നടത്തിയപ്പോള്‍ അവിടെയും ജാസ്മിനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News