പാകിസ്താനിൽ സ്വാതന്ത്ര്യ ദിനത്തിൽ ബെൽജിയൻ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൈയും കാലും കെട്ടി തെരുവിൽ ഉപേക്ഷിച്ചു
Belgian woman claims rape for 5 days in Islamabad
ബെൽജിയൻ സ്വദേശിയായ 28-കാരിയെ അഞ്ചുദിവസം തുടരെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൈയും കാലും കെട്ടി തെരുവിൽ ഉപേക്ഷിച്ചു. ഇസ്ലാമാബാദ് തെരുവിൽ സ്വാതന്ത്ര്യദിനത്തിനാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.
അജ്ഞാനതായ കുറച്ചുപേർ അഞ്ചുദിവസം തന്നെ തുടരെ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് ഇത് സ്ഥിരീകരിച്ചു. തമിസുദ്ദീൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ മാനസികനില ശരിയല്ലെന്നാണ് ഇയാളുടെ വാദം. അതിജീവിതയുടെ രേഖകൾക്കായി ഇയാളുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. പ്രതിയെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യുവതിയുടെ പരിശോധനയ്‌ക്ക് ശേഷമേ ശരീരത്തിലേറ്റ മുറിവുകളുടെ റിപ്പോർട്ടുകൾ ലഭിക്കൂ. അതേ ആശുപത്രിയിലാണ് പ്രതിയെയും വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചത്.