സ്ത്രീയുടെ ശബ്ദം ഹറാം! പെണ്ണുങ്ങൾ ഖുറാൻ വായിക്കണ്ട; മറ്റുള്ളവർ കേൾക്കും; പുതിയ വിലക്കുമായി താലിബാൻ

Update: 2024-10-30 08:15 GMT

കാബൂൾ: സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മറ്റു സ്ത്രീകൾ കേൾക്കേ വനിതകൾ ഖുർആൻ വായിക്കരുതെന്നാണ് പുതിയ ഉത്തരവ്. തക്ബീർ മുഴക്കുന്നതിലും സ്ത്രീകൾക്ക് വിലക്ക് നിലനിൽക്കുന്നുണ്ട്. സ്വന്തം മത​ഗ്രന്ഥം പാരായണം ചെയ്യുന്ന ശബ്ദം മറ്റുള്ളവർ കേൾക്കുന്നതെന്നാണ് താലിബാൻ നിഷ്കർഷിച്ചിരിക്കുന്നത്.

സദ്‌ഗുണ പ്രചരണ മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയുടെതാണ് ഉത്തരവ്. ഒരു സ്ത്രീയുടെ ശബ്ദം ഹറാമായി ആയി കണക്കാക്കപ്പെടുന്നു. മറ്റ് സ്ത്രീകൾ പോലും പരസ്യമായി കേൾക്കാൻ പാടില്ല, ഹനഫി പറഞ്ഞു.

സ്ത്രീകളോടുള്ള നിഷേധാത്മക നിലപാട് അതിശക്തമായി തുടരുന്നതിന്റെ എറ്റവും പുതിയ ഉദാഹരണമാണ് ഖുറാൻ വിലക്ക്. താലിബാൻ ഭരണം പിടിച്ചെടുത്തിന് ശേഷം പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. കൂടാതെ ആറാം ക്ലാസിന് ശേഷം പഠിക്കാനും അനുവാദമില്ല. ഇതെല്ലാം ശരിയത്ത് നിയമപ്രകാരം നിഷിദ്ധമാണെന്നാണ് താലിബാന്റെ നിലപാട്. അടുത്തിടെ ജീവനുള്ള വസ്തുക്കൾ ചിത്രീകരിച്ച് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും ഉത്തരവും ഇറക്കിയിരുന്നു. നിയമം അഫ്ഗാൻ മാദ്ധ്യമങ്ങൾക്കു മാത്രമാണോ വിദേശ മാധ്യമങ്ങൾക്കും ബാധകമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പുരോ​ഗമനപരമായി ചിന്തിച്ചവരാണ് അഫ്​ഗാൻ സമൂഹം. അന്നത്തെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ഉയർന്നതായിരുന്നു. 1994ലാണ് താലിബാൻ രൂപീകൃതമായത്. 1996ൽ താലിബാൻ ഭരണം പിടിച്ചെടുത്തോടുകൂടിയാണ് അഫ്​ഗാന്റെ തലവര മാറിയത്. 2001 ൽ ഭരണം നഷ്ടപ്പെട്ടെങ്കിലും വീണ്ടും 2021 ൽ വീണ്ടും അധികാരത്തിലെത്തി.

അഫ്​ഗാന്റെ ഭരണത്തിൽ നിന്നും പുറത്തായ കാലേയളവിൽ പാകിസ്താൻ സർക്കാറിൽ നിന്നാണ് താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നത്. പാകിസ്താനിലെ ജാമിയത്ത് ഉലമയി ഇസ്ലാം ആണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപാഠശാലകൾ‌ നടത്തിയിരുന്നത്.

Tags:    

Similar News