മനോഹര്‍ പരീക്കറിനെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു

September 17, 2018 0 By Editor

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. പരിക്കറിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് രാജ്‌നാഥ് സിംഗ് വിവരങ്ങള്‍ തേടി.

മനോഹര്‍ പരീക്കറിന്റെ ആരോഗ്യത്തിന് വേണ്ടിയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചു വരുന്നതിനും പ്രാര്‍ത്ഥിക്കുന്നതായി രാജ്‌നാഥ് സിംഗ് അറിയിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് പരീക്കറിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിനാണ് പരീക്കര്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തെ ഗോവയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.