ഡയാലിസിസ് രോഗികൾക്കുള്ള ചികിൽസാ ധനസഹായ വിതരണം ചെയ്തു

November 27, 2018 0 By Editor

വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ചികിൽസാ ധനസഹായവും, ഫിസിയോ തെറാപ്പി യൂണിറ്റിനുള്ള സാമ്പത്തിക സഹായവും കൈമാറി. ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ. ഫാദർ. ഡേവീസ് ചിറമൽ ഉദ്ഘാടനം ചെയ്തു.വൃക്കരോഗത്തേക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഭയാശങ്കകൾ ദൂരീകരിയ്ക്കുവാനും, ബോധവൽക്കരിയ്ക്കുന്നതിനും, ഇത്തരം ക്ലബ്ബുകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഫാദർ. ഡേവീസ് ചിറമൽ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന 20 നിർദ്ധനരായ രോഗികൾക്ക് അയ്യായിരം രൂപ വീതംഫാദർ.ഡേവീസ് ചിറമൽ ചടങ്ങിൽ വച്ച് കൈമാറി. ഊരകം ശാന്തി ഭവൻപാലീയേറ്റീവ് ആശുപത്രിയുമായി സഹകരിച്ചാണ് ലയൺസ് ക്ലബ്ബ് വടക്കാഞ്ചേരിയിൽ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിനുള്ള തുകയും ചടങ്ങിൽ വച്ച് കൈമാറി. ക്ലബ്ബ് പ്രസിഡൻ്റ് .. വിൽസൺ കുന്നമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് വളപ്പില, സുഭാഷ് പുഴയ്ക്കൽ, യാ ഹി യ അഷ്റഫ് ,ജോൺസൺ എ.പി, ഉണ്ണി വടക്കാഞ്ചേരി ,ജയിംസ് ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.