പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കുട്ടികളെ അനുമോദിച്ചു

November 29, 2018 0 By Editor

വടക്കാഞ്ചേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗവൺമെൻ്റ് ഗേൾസ് എൽ .പി സ്കൂളിൽ മലയാള ഭാഷാ നൈപുണി കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ.ടി.എൻ.ലളിത ഉദ്ഘാടനം ചെയ്തു.മലയാളത്തിളക്കം പദ്ധതിയിലൂടേയാണ് മലയാള ഭാഷാനൈപുണി കരസ്ഥമാക്കിയത് . കൗൺസിലർ ..സിന്ധു സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് ‘അഡ്വ: ടി.എസ്സ് മായാ ദാസ് ,സ്കൂൾ പ്രധാന ദ്യാപിക: ഇ.ടി. രാജി മോൾ, എ .എൽ .അൽഫോൺസാ, മേരി ബീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ഇ.ജെ. സൂരജ് രചിച്ച തുളസി മാഹാത്മ്യം’ എന്ന ഗ്രന്ഥം വിതരണം ചെയ്തു.