
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നു കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ
January 16, 2019ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ ഭീമാനായിക് തിരിച്ചെത്തി. താന്‍ ഗോവയിലായിരുന്നെന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ഭീമാനായിക് അറിയിച്ചു. ഗോവയില്‍ യാത്ര പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹത്തിന്‍റെ വിശദീകരണം. ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്ന കുമാരപ്രഭ ഗസ്റ്റ്ഹൗസിലെത്തിയാണ് ഭീമാനായിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭീമാനായിക്കുമായി സംസാരിച്ചു. ഭീമാനായിക്കിനെപോലെ ബാക്കിയുള്ള എം.എല്‍.എമാരും വൈകാതെ ബംഗളൂരുവിലെത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.