
ബാല പീഡനങ്ങള്‍ക്കെതിരുള്ള സെമിനാര്‍ നാളെ
May 5, 2018കോഴിക്കോട് : ‘മതിയാക്കുക ആചാരങ്ങളിലെ ബാല പീഡനം’ എന്ന പേരില്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും.നിസ, മൂവ്‌മെന്റ് എഗൈന്സ്റ്റ് ചൈല്‍ഡ് അബ്യൂസ്, മൂവ്‌മെന്റ് എഗൈന്സ്റ്റ് സര്‍ക്കുംസിഷന്‍, സെക്യുലര്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
നോവലിസ്റ്റ് ആനന്ദ് ഉദ്ഘാടനം ചെയ്യും. സംഘാടകരായ വി.പി സുഹ്‌റ, ഷമ്മാസ് ജംഷീര്‍ ,ബി.വി സക്കീര്‍,എം.ജ്യോതിരാജ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.