ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന സംഭവം: മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതിയെ നാട്ടിലെത്തിച്ചു

ആമ്പല്ലൂര്‍ (തൃശൂര്‍): ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു. വെള്ളിക്കുളങ്ങര മോനോടി സ്വദേശിനി ജീതുവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന ഭര്‍ത്താവ് ബിരാജുവിനെ രാവിലെ 10…

ആമ്പല്ലൂര്‍ (തൃശൂര്‍): ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു. വെള്ളിക്കുളങ്ങര മോനോടി സ്വദേശിനി ജീതുവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന ഭര്‍ത്താവ് ബിരാജുവിനെ രാവിലെ 10 ഓടെയാണ് പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ എത്തിച്ചത്.

എസ്.പി. സുധീരെന്റ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നാട്ടുകാരുടെ മുന്നില്‍ വെച്ച് ജീതുവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ബിരാജുവിനെ മുംബൈയിലുള്ള മാതൃ സഹോദരിയുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. റോഡ് മാര്‍ഗം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. തെളിവെടുപ്പിനായി ഇന്നുതന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story