ആലപ്പുഴയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വാനിലിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു.വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 3 കുട്ടികൾ അടക്കം പതിനൊന്നു പേർക്ക് പരിക്കേറ്റു.പൂവാറിൽ നിന്ന് വിവാഹനിശ്ചയം കഴിഞ്ഞു കണ്ണൂരിലേക്കു മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. പ്രതിശ്രുത വരൻ മട്ടന്നൂർ പാലയോട് സ്വദേശി വിനീഷ് , അമ്മയുടെ സഹോദരി പ്രസന്ന പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് വിജയകുമാർ എന്നിവരാണ് മരിച്ചത്. വാനിൽ 13 പേർ ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 3 കുട്ടികൾ അടക്കം 11 പേരുടെ നില ഗുരുതരമല്ല. ഇവർ വണ്ടാനം മെഡിക്കൽ കോളജിൽ ആണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *