കൊലൈയുതിര്‍ കാലത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

June 12, 2019 0 By Editor

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ഏറ്റവും പുതിയ ചിത്രം കൊലൈയുതിര്‍ കാലത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭൂമിക ചാവ്‌ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.വാഷു ബാഗ്‌നാനിയും യുവന്‍ ശങ്കര്‍ രാജയുടെ വൈഎസ്‌ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളില്‍ എത്തും.