പട്ടിയാട്ട് റയിൽവേ അണ്ടർ ബ്രിഡ്‌ജിന് ശാപമോക്ഷം ;  നവീകരിച്ച അടിപാത ഉദ്ഘാടനം ചെയ്തു

പട്ടിയാട്ട് റയിൽവേ അണ്ടർ ബ്രിഡ്‌ജിന് ശാപമോക്ഷം ; നവീകരിച്ച അടിപാത ഉദ്ഘാടനം ചെയ്തു

June 13, 2019 0 By Editor

വടകര :  മുക്കാളി നിന്നും തട്ടോളിക്കര, കുന്നുമ്മക്കര ,ഒഞ്ചിയം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള  വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വർഷങ്ങളായി അനുഭവിച്ചുവന്ന വർഷക്കാല യാത്രാദുരിതത്തിന് ആശ്വാസം .
മഴ തുടങ്ങിയാൽ പട്ടിയാട്ട് റയിൽവേ അണ്ടർ ബ്രിഡ്‌ജിനുള്ളിലെ അരയോളമെത്തുന്ന വെളളക്കെട്ടിനാല്‍ ഏറെ ദുരിതമനുഭവിച്ചവരായിരുന്നു ഇവിടുത്തെ നാട്ടുകാർ . മറുകരയെത്താൻ മറ്റുമാർഗ്ഗമില്ലാതെ റെയിവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ അപകടമരണം പോലും ഇവിടെ സംഭവിച്ചിട്ടുണ്ട് .യാത്രാദുരിതമനുഭവിക്കുന്ന നാട്ടുകാർക്ക് ആശ്വാസത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നവീകരണം പൂര്‍ത്തിയായ മുക്കാളി  പട്ട്യാട്ട് റെയില്‍വെ അടിപാതയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബുപറശ്ശേരി നിര്‍വ്വഹിച്ചു .
കെ.ടി.ദാമോദരന്‍ അദ്ധ്യക്ഷനായി . ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട്  പി.വി.കവിത,അഴിയൂര്‍ പഞ്ചായത്ത്    പ്രസിഡന്‍റ്   ഇന്‍ചാര്‍ജ് റീന രയരോത്ത് ,ഷാജി ഒ.കെ ,അശോകന്‍ ചോമ്പാല,പി.എം .അശോകന്‍,വി.പി.മോഹന്‍ദാസ്, കെ.പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു .