
ക്ലിന്റൺ അമേരിക്ക ഭരിക്കുന്ന കാലത്ത് വാങ്ങിയ ബർഗർ, 30 വർഷമായി കേടുകൂടാതെയിരിക്കുന്നുവെന്ന് വെളിപ്പെടുത്തൽ!
May 27, 202430 വര്‍ഷം വരെ കേടുകൂടാതെയിരിക്കുന്ന ബർഗർ കൈവശമുണ്ടെന്ന് മക്ഡൊണാള്‍ഡിന്‍റ വെളിപ്പെടുത്തല്‍. ബില്‍ ക്ലിന്‍റണ്‍ അമേരിക്ക ഭരിക്കുന്ന കാലത്ത്, 1995 ല്‍ ഓസ്‌ട്രേലിയക്കാരായ കേസി ഡീനും എഡ്വേർഡ്‌സ് നിറ്റ്‌സും അഡ്‌ലെയ്ഡിലെ മക്‌ഡൊണാൾഡ്‌സിന്‍റെ കടയില്‍ നിന്നും വാങ്ങിയ ഒരു ചീസ് അടങ്ങിയ ക്വാർട്ടർ പൗണ്ടർ ഇനിയും നശിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. ഈ ബര്‍ഗർ ഇതുവരെ അഴുകുന്നതിന്‍റെ ലക്ഷണമെന്നുമില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അന്ന് ഞങ്ങൾ ഒരുപാട് ഭക്ഷണം ഓർഡർ ചെയ്തു. കഴിയ്ക്കാൻ കഴിഞ്ഞില്ല. സൂക്ഷിച്ചുവെച്ചപ്പോൾ കേടാകുന്നില്ല. ഇന്ന് ഇത് ‘മക്ഫോസില്‍’ എന്നാണ് അറിയപ്പെടുന്നത്. ബര്‍ഗറില്‍ സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയോ ദുര്‍ഗന്ധത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. എന്നാൽ അൽപം വലിപ്പം കുറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയില്‍ കൂടുതലുള്ള ചൂടുള്ള കെട്ടിടത്തില്‍ ദശാബ്ദത്തിലേറെ ഈ ബര്‍ഗര്‍ സൂക്ഷിച്ചിരുന്നു. ഏറെ കാലത്തോളം കാർഡ് ബോർഡ് പെട്ടിയിലും തടി പെട്ടിയിലുമായിട്ടായിരുന്നു ഈ ബര്‍ഗര്‍ സൂക്ഷിക്കപ്പെട്ടിരുന്നത്. പലപ്പോഴും എലികള്‍ ബര്‍ഗര്‍ സൂക്ഷിച്ചിരുന്ന പെട്ടിയില്‍ കയറിയെങ്കിലും അവ ബർഗർ തിന്നാല്‍ ശ്രമിച്ചില്ലെന്ന് ഡീന്‍ കൂട്ടിച്ചേര്‍ത്തു.
ഐസ്‌ലാൻഡിലെ ഒരു ഗ്ലാസ് കൂട്ടില്‍ പ്രദര്‍ഷിക്കപ്പെട്ടിരുന്ന പതിറ്റാണ്ട് പഴക്കമുള്ള ചീസ് ബർഗറിനെക്കാള്‍ പ്രായം തങ്ങളുടെ ബർഗറിനാണെന്നാണ് ഇരുവരും അവകാശപ്പെടുന്നു 2015 ലാണ്‍ ഇതിന് മുമ്പ് ഈ ബർഗർ വാര്‍ത്തയില്‍ ഇടം നേടിയത്. അന്ന് നിരവധി ലക്ഷം രൂപ ലോകമെമ്പാടുനിന്നും ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും വില്‍ക്കാന്‍ തയ്യാറല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.