ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; തട്ടി കൊണ്ട് പോയതെന്ന് സംശയം

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; തട്ടി കൊണ്ട് പോയതെന്ന് സംശയം

May 26, 2024 0 By Editor

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. എടയപ്പുറത്ത് നിന്ന് വൈകീട്ട് അഞ്ചിനാണ് 12 വയസ്സുള്ള കുട്ടിയെ കാണാതായത്. ബം​ഗാൾ സ്വദേശിയുടെ കുട്ടിയെ ആണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ പിന്നീട് കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഉത്തരേന്ത്യൻ സ്വദേശികളായ മൂന്ന് യുവാക്കളേയും ഇതേ പ്രദേശത്ത് നിന്നും കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam