കല്യാണം വൈകിക്കുന്നു എന്നാരോപിച്ച് ആൺമക്കൾ അച്ഛനെ വെട്ടിക്കൊന്നു
മുംബൈ: മനപ്പൂർവ്വം വിവാഹം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് അൺമക്കൾ അച്ഛനെ കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍(50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത്. സംഭവത്തിൽ മക്കളായ പ്രകാശ് വാഹുല്‍(26) പോപാത് വാഹുല്‍(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം എട്ടാം തീയതീയാണ് സംഭവം. അച്ഛനാണ് വിവാഹം വൈകാന്‍ കാരണം എന്ന് ആരോപിച്ച് അക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് എട്ടുതവണ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ സമ്പത്ത് വാഹുലിനെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി മരിച്ചു. ഇതോടെ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.
വിവാഹം വൈകുന്നതില്‍ പ്രതികള്‍ ഏറെ അസ്വസ്ഥരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹം വൈകിപ്പിക്കുന്നത് അച്ഛനാണെന്നായിരുന്നു ഇവരുടെ പരാതി. തൊഴിൽ രഹിതരായ ഇരുവരും കർഷകനായ പിതാവിനെ സഹായിച്ചിരുന്നു. പിതാവായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അടുത്തിടെ സ്വത്തിനെ ചൊല്ലിയും വിവാഹത്തെ ചൊല്ലിയും അച്ഛനും മക്കളും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവദിവസവും ഇതേ കാരണങ്ങളുടെ പേരില്‍ അച്ഛനും മക്കളും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.