Begin typing your search above and press return to search.
കറണ്ട് ബില്‍ അടച്ചില്ല; പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫ്യൂസ് ഊരാന്‍ വൈദ്യുതി കമ്പനി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസ് ഇരുട്ടിലായേക്കും. ഇമ്രാന്‍ ഖാന്റെ സെക്രട്ടറിയേറ്റ് ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ ഒരുങ്ങുകയാണ് ഇസ്‍ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനി (ഐ.ഇ.എസ്.സി.ഒ). കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ ഉടന്‍ വൈദ്യുതി വിച്ഛേദിക്കുമെന്നും കാട്ടി ഇമ്രാന്റെ ഓഫീസിന് കമ്പനി നോട്ടീസ് അയച്ചുകഴിഞ്ഞു.
നിലവില്‍ ഇമ്രാന്‍ ഖാന്റെ ഓഫീസ് കമ്പനിക്ക് നല്‍കാനുള്ളത് 41 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസം ഇത് 35 ലക്ഷം രൂപയായിരുന്നു. പലവട്ടം കുടിശ്ശികയുടെ കാര്യം ഇമ്രാന്റെ ഓഫീസിനെ കമ്പനി ഓര്‍മ്മപ്പെടുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്ത്യശാസനം എന്ന പോലെ നോട്ടീസ് അയച്ചിരിക്കുന്നത്.
Next Story