
കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
October 9, 2019താമരശേരി: കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മാത്യുവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു