
കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ്സി മത്സരം ഗോള്‍രഹിത സമനിലയിൽ പിരിഞ്ഞു
November 9, 2019കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ്സി മത്സരം ഗോള്‍രഹിത സമനില. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒഗ്ബച്ചേയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഏകസ്ട്രൈക്കറായി കളത്തിലിറങ്ങിയ മെസി ബൗളി പരുക്കേറ്റ് പിന്‍മാറിയതോടെ മലയാളി താരം മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ നയിച്ചത്. 35ാം മിനിറ്റില്‍ സഹലിനെ ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു.