
പ്ലാസ്റ്റിക് നിരോധനം: മലപ്പുറത്ത് 1167.40 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു
March 14, 2020മലപ്പുറം: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെ 6,064 വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1167.40 കിലോ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 2,87,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലാകലക്ടറുടെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.