വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

May 9, 2020 0 By Editor

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ വരുന്ന ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ജില്ലയില്‍ ഈ വര്‍ഷം മൂന്ന് പേരാണ് കുരങ്ങുപനി ബാധിച്ച്‌ മരിച്ചത്.

ജില്ലയിലെ കെ എഫ് ഡി കെയര്‍ സെന്ററാക്കി മാറ്റിയ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 29ന് പ്രവേശിപ്പിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ വരുന്ന ബേഗൂര്‍ കോളനി നിവാസിയാണ് ഇയാള്‍. രണ്ട് പേര്‍ കൂടി രോഗലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.