പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ടിക്ക് ടോക്ക്

June 30, 2020 0 By Editor

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ടിക്ക് ടോക്ക്. നിലപാടുകള്‍ വിശദീകരിക്കാന്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ അവസരം തന്നിട്ടുണ്ടെന്നം ടിക്ക് ടോക്ക് വിശദീകരണത്തില്‍ പറയുന്നു.ഇന്ത്യന്‍ നിയമം അനുശാസിക്കും വിധം ഡാറ്റ പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പാക്കിക്കൊണ്ടാണ് ടിക്ക് ടോക്കിന്റെ പ്രവര്‍ത്തനമെന്ന് നിഖില്‍ ഗാന്ധി അവകാശപ്പെട്ടു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. നിരോധനം നിലവില്‍വന്നതിന് പിന്നാലെ ഇവ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നടക്കം നീക്കം ചെയ്തു.