
എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്
May 18, 2018ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തങ്ങളുടെ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ഭീഷണി നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. എംഎല്‍എമാരെ ബെംഗളൂരുവിനു പുറത്തുള്ള റിസോര്‍ട്ടുകളിലേക്കു മാറ്റിയതിനു പിന്നാലെയാണ് അവരുടെ ഫോണുകളില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതുവഴി, ആ ഫോണിലേക്കെത്തുന്ന കോളുകളും എസ്എംഎസുകളും വാട്‌സാപ്പ് സന്ദേശങ്ങളുമള്‍പ്പെടെയുള്ള വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
ബിജെപി തങ്ങളുടെ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നെന്നും കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്യുന്നെന്നും കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു. എന്തുവില കൊടുത്തും ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വലയില്‍ വീഴാതെ എംഎല്‍എമാരെ സൂക്ഷിക്കുക എന്നതാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ നേരിടുന്ന തലവേദന.